Tuesday, May 11, 2010

Ragging in college

കോളേജ് ലൈഫിനെ പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാവരും പറയുന്നതുപോലെ കുറെ ഓര്‍മ്മകള്‍ ഒന്നും വരാറില്ല. എന്ത് കൊണ്ടാണ് എന്ന് ചോദിച്ചാല്‍ എന്നിക്ക് ഇപ്പോഴും സ്കൂള്‍ ജീവിതത്തില്‍ നിന്ന് പുറത്തേക്കു വരാന്‍ പറ്റിയിട്ടില്ല. എന്‍റെ കൂട്ടുക്കാരില്‍ മിക്കവരും സ്കൂള്‍ friends ആണ്.
കോളേജില്‍ പോയപ്പോള്‍ റാഗ്ഗിംഗ് കഥകള്‍ ഒക്കെ കേട്ട് ഞാന്‍ വളരെ ഭയന്നിരുന്നു. എന്നെ കണ്ടാല്‍ ഒരു ജ്ഹാന്സി റാണിയെ പോലെ തോന്നുമെങ്ങില്ലും അതൊക്കെ വെറും ജാഡ മാത്രം. എന്നെ നന്നായി അറിയുന്നവര്‍ക്ക് ഞാന്‍ വെറും ഒരു പൊട്ടി. ഇത്തിരി പിശുക്ക് കൂടുതല്‍ ആണെന്ന് മാത്രം. ആര്‍ക്കും ഒരു കാശ് പോലും ചിലവാക്കില്ല. എന്ത് ചെയ്യാം അതൊരു ശീലമായിപ്പോയി.
കോളേജില്‍ ആദ്യത്തെ രണ്ടാഴ്ച എങ്ങനെഒക്കെയോ രാഗിങ്ങില്‍ ഒന്നും പെടാതെ രക്ഷപെട്ടു. അതിന്‍റെ അഹങ്കാരത്തില്‍ ആവാം ഞാന്‍ പിന്നെ കോളേജ് ബസ്സില്‍ തന്നെ പോകാന്‍ തീരുമാനിച്ചത്. ഫ്രീ അല്ലെ കാശ് ഒന്നും തന്നെ ചെലവില്ലല്ലോ എന്തിനാ വെറുതെ പ്രൈവറ്റ് ബസ്സില്‍ കയറി കാശ് കൊടുത്തു പോകുന്നത്. പിന്നെ കോളേജ് ബസിന്റെ ലാസ്റ്റ് സ്റ്റോപ്പ്‌ എന്‍റെ വീടിനടുതാണ്. എല്ലാം കൊണ്ടും  ലാഭം തന്നെ എന്ന് കരുതി ഞാന്‍ ഒരു ഫ്രൈഡേ ബസ്സില്‍ കയറി. കൂട്ടിനു സുമനും ഉണ്ടായിരുന്നു. ക്ലാസ്സ്‌ വിട്ട ഉടനെ ബസ്സില്‍ ഒരു സീറ്റില്‍  സ്ഥലം പിടിച്ചു. സുമനും ഞാനും റാഗ്ഗിംഗ് കഥകള്‍ ഒക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതാ കൊറെ സീനിയര്‍ മേക്കാനികള്‍ ബോയ്സ് ബസ്സിലേക്ക് വരുന്നു. അവരെ കണ്ടു സുമന്‍ പറഞ്ഞു "ദേ ആര്‍ വെരി ബാദ് ബോയ്സ്. ദേ ragged മി എന്ന്." അത് കേട്ടപ്പോള്‍ മനസ്സില്‍ ഒരു പേടി  തോന്നി "ഈശ്വര ഇനി എന്നെയും റാഗ് ചെയ്യുമോ. പിന്നെ അതില്‍ എല്ലാ വില്ലന്മാരെയും സൂക്ഷ്മമായി നോക്കി.ഞാന്‍ നോക്കുന്നത് കണ്ടു കാണും അതുകൊണ്ടാവാം ബസ്സില്‍ കയറിയ ഉടനെ എന്നെ വിളിച്ചു അവരുടെ കൂടെ ഇരിക്കാന്‍ പറഞ്ഞത്. സുമന്‍ എന്നെ നോക്കി ഒരു "ഓള്‍ ദി ബെസ്റ്റ് അടിച്ചു- നിന്‍റെ കാര്യം പോക്കാണ് മോളെ എന്നെ ഭാവം ഉണ്ടായിരുന്നു.
ഞാന്‍ വളരെ ധൈര്യശാലിയെ പോലെ പോയീ അവര്‍ പറഞ്ഞ സീറ്റില്‍ ഇരുന്നു. പിന്നെ ചോദ്യങ്ങളുടെ ഒരു ശരം തന്നെ - "പേര് എന്താ?", അച്ഛന്റെ പേര്, ജോലി, അമ്മയുടെ പേര്, വീട്ടില്‍ ആരൊക്കെ etc etc ഫുള്‍ ബയോടാട്ട ചോദിച്ചു. എല്ലാത്തിനും ഞാന്‍ വരാളെ കൂലായീ ഉത്തരം പറഞ്ഞു.
പിന്നെ അടുത്ത ചോദ്യം വന്നു പാട്ട് പാടാന്‍ അറിയുമോ എന്ന്. അറിയില്ല എന്ന സ്റ്റോക്ക്‌ ഉത്തരം എന്‍റെ വക. സുമന്‍ പറഞ്ഞത് ഓര്‍മ ഉണ്ടായിരുന്നു- "ഡോണ്ട് സെ ഐ നോ ടൂ സിംഗ്. പിന്നെ പാട്ട് പാടിപിച്ചു ബോറടിപ്പിക്കും എന്ന്."
പിന്നെ നെക്സ്റ്റ് ഉപദേശം "പാടാന്‍ പറഞ്ഞാല്‍ വളരെ മോശമായെ പാടാവു. എന്നാല്‍ ശല്യം കുറഞ്ഞു കിട്ടും."
കേട്ട റാഗ്ഗിംഗ് പാഠങ്ങള്‍ ഒക്കെ ഓര്‍ത്തു വച്ചു.
പിന്നിലെ സീറ്റില്‍ നിന്ന് ഒരു സീനിയര്‍ പറയുന്നു "ഒരു പട്ടു പാടിക്കോ" എന്ന്. എനിക്കാനെങ്ങില്‍ മലയാളം പാട്ടുകള്‍ ഒന്നും അറിയില്ലായിരുന്നു. CBSEyil പഠിച്ചതിന്റെ ഗുണം ആയിരിക്കാം. ഹിന്ദി പാട്ട് പാടാമോ എന്ന് ചോദിച്ചു. ഓക്കേ എന്ന് ഉത്തരവും. കുറെ പാട്ടുകള്‍ അറിയാമായിരിന്നിട്ടും ഒന്നും തന്നെ ഓര്‍മയില്‍ വരുന്നില്ല. അപ്പോ അതാ നെക്സ്റ്റ് ചോദ്യം "ലാസ്റ്റ് കണ്ട സിനിമ ഏതാ?" DDLJ എന്ന് പറഞ്ഞു. "എന്നാല്‍ ദിദിഎല്ജയ്യിലെ ഒരു പാട്ട് പാടു"എന്നാരോ പുറകിലെ സീറ്റില്‍ നിന്ന് പറഞ്ഞു. വളരെ കഷ്ടപ്പെട്ട് ഈണം ഇല്ലാതെ പാടി ഒപ്പിച്ചു. പാടി കഴിഞ്ഞപ്പോള്‍ അതാ അടുത്ത ചോദ്യം "പാട്ടിലെ വാക്കുകളുടെ മീനിംഗ് പറയു". ഈശ്വര ഇനി മീനിംഗ് ഒക്കെ തപ്പിപ്പിടിച്ചു എവിടുന്ന് കൊണ്ടുവരും. വളരെ കട്ടിയുള്ള മീനിംഗ് ഉണ്ടാക്കി പറഞ്ഞു "മസ്തി എന്നാല്‍ intoxication എന്ന്" കേട്ടപ്പോള്‍ "ആര്‍ യു ശുഎര്‍?"എന്നൊരാള്‍  ചോദിച്ചു. "എസ്" എന്ന് ഞാനും. എന്നിക്ക് തന്നെ അറിയില്ല ആ വാക് എനിക്ക് എങ്ങനെ കിട്ടി എന്ന്. പക്ഷെ കാച്ചിയതല്ലേ ഇരികട്ടെ എന്നു ഞാനും . "ഓക്കേ എന്നാല്‍ ഫൈണ്ട് ഔട്ട്‌ ദി മീനിംഗ് ആന്‍ഡ്‌ റൈറ്റ് 100 ടൈംസ്‌ ഇമ്പോസിഷന്‍" എന്ന് പറഞ്ഞു.
ദൈവമേ എത്രയും പെട്ടന്ന് കണ്ണൂര്‍  എത്തനെ എന്ന പ്രാര്‍ത്ഥന ദൈവം കെട്ടൂ. ബസ്സു കണ്ണൂര്‍ ടൌണില്‍ എത്തി അവര്‍ ഇറങ്ങി പ്പോയീ. ഞാന്‍ ഒരു ധീര്‍ഗ ശ്വാസം വിട്ടു.
ഇതിനെ ഒരു ഭയങ്കരമായ റാഗ്ഗിംഗ് എന്നൊന്നും പറയാന്‍ പറ്റില്ല. ആ കൂട്ടത്തില്‍ ഉണ്ടായവര്‍ പലരും ഇന്ന് എവിടെയാണെന് എനിക്കറിയില്ല പക്ഷെ ഇന്നും അവരെയൊക്കെ ഞാന്‍ അത്രയും തന്നെ പേടിക്കുന്നു. ഇപ്പോഴും കണ്ടാല്‍ എന്നെ റാഗ് ചെയ്യുമോ എന്ന തോന്നാറുണ്ട്.
പിന്നീട് ഞാന്‍ സീനിയര്‍ ആയപ്പോള്‍ ആരെയും വെറുതെ റാഗ് ചെയ്യാന്‍ തോന്നിയില്ല. എന്തിനെ എന്നെ കൊണ്ടാവുന്ന പണി ചെയ്‌താല്‍ പോരെ എന്ന തോന്നല്‍ ആവും.

3 comments:

  1. ha ha Charisma, i think you know where that guy who made you write it 100 times is now!!

    ReplyDelete
  2. Oh yes I very well know where he is. Yes and he is vey large hearted when it comes to giving impositions!!!

    ReplyDelete
  3. OMG! You blogging in Malayalam?????

    ReplyDelete