Wednesday, May 12, 2010

H1B for sale, any buyers!

മറെര്‍നിട്ടി ലീവ് കഴിഞ്ഞു ഓഫീസില്‍ ജോയിന്‍ ചെയ്തപ്പോള്‍ ആദ്യം ഇന്ബോക്സ് ആണ് തുറന്നു നോക്കിയത്. നൂറുകണക്കിന് മെയിലുകളാണ് അതില്‍ കിടക്കുന്നത്. അതില്‍ കുറെ ജിസിഇകെ മെയില്സ്. പതിവ് പോലെ ആ മെയിലുകള്‍ ‍ ഒക്കെ ഒരു ഫോല്ടെരിലേക്ക് മാറ്റി. സമയം കിട്ടുമ്പോള്‍ ലഞ്ച് ബ്രേക്കില്‍ വായിച്ചു ഡിലീറ്റ് ചെയ്യാം എന്ന് കരുതി.
ഉച്ച ആയപ്പോള്‍ മെയില്‍ തുറന്നു നോക്കി. കുറെ ചവറു ഫോര്‍വര്ടും,  IFTHAR പാര്‍ട്ടി ക്ഷണനം പിന്നെ കുറെ ജോബ്‌ ഒപെനിങ്ങ്സ് സജിത്ത് രാജായുടെ വക. സജിത്ത് രാജയുടെ ജോബ്‌ മെയില്‍  ഒക്കെ ഓരോന്നായി തുറന്നു നോക്കി ചിലത് ഫ്രെണ്ട്സ്സുകള്‍ക്ക് ഫോര്‍വര്ടും ചെയ്തു. അതില്‍ രണ്ടു മെയില്‍ എന്‍റെ ശ്രദ്ധ പിടിച്ചു പറ്റി. ഒന്ന് യുഎസസില്‍ ഉള്ള ജോബും പിന്നെ ഒരു ലണ്ടനിലേക്കുള്ള ജോബും. വെറുതെ എ രണ്ടു മെയിലുകളും പേര്‍സണല്‍ മെയില്‍ലിലേക്ക് അയച്ചു വിട്ടു. സമയം കിട്ടുമ്പോള്‍ രേസ്സ്യും അയച്ചു കൊടുക്കാം എന്ന് ചിന്തിച്ചു.
ആ വെള്ളിആഴ്ച ഞാന്‍ ഒരു രേസ്സ്യും തയ്യാറാക്കി അയച്ചു വിട്ടു. ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. യുഎസസില്‍ NEC അറിങ്ങിരിക്കണം പക്ഷെ എനിക്ക് അത്രയൊന്നും പരിചയം ഉണ്ടായിരുന്നില്ല. 
കുറച്ചു ദിവസം കഴിഞ്ഞു ഈ കാര്യം ഞാന്‍ മറന്നേ പോയീ. പലപ്പോഴും കുറെ രേസ്സ്യും അവിടെയും ഇവിടെയും തട്ടി വിടാറുണ്ട്.
ഒരു ദിവസം എനിക്ക് യുഎസ്സില്‍ നിന്ന് ഒരു കാള്‍ കിട്ടി "ആര്‍ യു റെഡി ഫോര്‍ ആന്‍ ഇന്റെര്‍വ്യു ?"ഒന്നും ചിന്തിക്കാതെ എസ് എന്ന് പറഞ്ഞു. എനിക്കൊന്നും ആലോചിക്കണ്ടാതില്ലയിരുന്നു കിട്ടിയാല്‍ കിട്ടി പോയാല്‍ പോയീ എന്ന ഭാവത്തോടെ ഇന്റര്‍വ്യൂ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞു പിന്നെയും അതാ യുഎസ് കാള്‍. നല്ല ന്യുസ് ആയിരിക്കും എന്ന് തോന്നി. ഫോണ്‍ എടുത്തു "യു ആര്‍ സെലെക്റെട്"എന്ന് കേട്ടപ്പോള്‍ ആദ്യം അതിശയം തോന്നി. പിന്നെ ഹസ്സിനോട്  കാര്യം പറഞ്ഞു. "നമ്മള്‍ക്കൊന്നു നോകാം എന്നായിരുന്നു ഉത്തരം". പിന്നെ അവര്‍ എനിക്ക് ഓഫര്‍ ലെറ്റര്‍ അയച്ചു തന്നു. മോശമല്ലാത്ത ഒരു ഓഫര്‍. ഉടനെ അക്സേപ്ട്ടും ചെയ്തു.
ഇനി H1B കിട്ടുമോ എന്നെ ചിന്തയായിരുന്നു. എന്തോ ദൈവ നിയോഗം പോലെ ഹസ്സിനും അതാ ഒരു ഇന്റര്‍വ്യൂ തരപെട്ടു, അതില്‍ സെലെക്റ്റ് ആവുകയും ചെയ്തു. ഓഹിഒയില്ലെക്കു ആയിരുന്നു അത്. എനിക്ക് കിട്ടിയത് ചികാഗോഇല്‍ ഒരു കന്സല്‍ടന്‍സിയില്‍ ആയിരുന്നു. ചികാഗോയും  ക്ലെവ്ലാണ്ടും വലിയ ദൂരം ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു പേരും 2008 അഎപ്രില്‍ H1B വിസ അപ്ലൈ ചെയ്തു. പിന്നെ കിട്ടുമോ എന്തോ എന്നായിരുന്നു. ദുബായിലെ യുഎസ് എംബസ്സിയില്‍ രാവിലെ അഞ്ജു മണിക്ക് ചെന്ന് ഖ്യുവ്വില്‍ നിന്ന് ഇന്റര്‍വ്യൂ കൊടുത്തു. അതിലും വിജയിച്ചു രണ്ടുപേരും. ഇനി വിസ പാസ്പോര്‍ട്ടില്‍  സ്റ്റാമ്പ്‌ അടിച്ചു വന്നാല്‍ ഒക്ടോബറിലെ പോകാന്‍ ഒക്കുകയുള്ള്.
ക്ഷമയോടെ വിസയുടെ വരവും കാത്തുനിന്നൂ. മനസ്സില്‍ സജിത്ത് രാജയോടു നന്ദി പറഞ്ഞു കൊണ്ടിരുന്നു എന്നാല്‍ എല്ലാം ഒന്ന് ശരി ആവാതെ എങ്ങനെ പുറത്തു പറയും. ദുബായി മരുഭൂമിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ സന്തോഷം ഏറെ ആയിരുന്നു. എനിക്ക് ഒരിക്കലും ഒരു മരുഭൂമിയില്‍ സെറ്റെല്‍ അവ്വാന്‍ കഴിയുമില്ല. മഴയാണ് എനിക്ക് ഏറ്റവും ഇഷ്ടം.നാട്ടിലെ മഴക്കാലമാ എനിക്ക് ഇഷ്ടം പിന്നെ എങ്ങനെയാ ദുബായില്‍ വന്നത് എന്നായിരിക്കും ചിന്തിക്കുന്നത്. അങ്ങനെ സംഭവിച് പോയീ എന്നെ പറയാന്‍ പറ്റുകയുള്ളു.
ഏതായാലും യുഎസ്സിലെക്കുള്ള പോക്കിന് നമ്മള്‍ തയ്യാരുകള്‍ തുടങ്ങി. എനിക്ക് പോകേണ്ട ടെട്ടും കിട്ടി 2008 നവംബര്‍ 14 (നല്ല ദിവസം ചില്ട്രെന്‍സ് ഡേ)  അപ്പോള്‍ "बेटा मन में एक लड्डू फूटा". പക്ഷെ ഹസ്സിനു കിട്ടിയതോ ഫെബ്രുവരി 25th ആയിരുന്നു.  മൂന്നു മാസമല്ലേ "ഡോണ്ട് വറി" എന്ന് ഹസ്സിനോട് പറഞ്ഞു. ചിക്കാഗോയില്‍ ഒരു പാടു ബന്ധുക്കള്‍ ഉണ്ടായിരുന്നു പിന്നെ ഒരു വലിയ ഫ്രണ്ട്സ പടയും.
പിന്നെ ഓര്‍കുട്ടിലെ ഫോടോസ്സില്‍ ഒക്കെ ചിക്കാഗോയുടെ എല്ലാ സ്ട്രീടും ക്ലിക്ക് ചെയ്തു പതിവായീ പോസ്റ്റ്‌ ചെയ്യുന്ന എല്ലാ ഫ്രണ്ട്സിന്‍റെ സ്നാപ്സ്‌ നോക്കി സ്ടലങ്ങള്‍ ഒക്കെ എന്നിക്കെ മനപ്പാഠം ആയിരുന്നു. ജനിച്ചു വളര്‍ന കണ്ണൂരിലെ റോഡുകളും ഒന്നും എനിക്ക് ശരിയായി അറിയില്ലായിരുന്നു  പക്ഷെ അമേരിക്കയില്‍ എല്ലാ സ്ഥലങ്ങളും നല്ല പരിചയം ആയിരുന്നു. പിന്നെ മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഒരു "ജങ്ക്ഷന്‍"കാണുമല്ലോ എന്നൊക്കെ മനസ്സില്‍ കരുതി വെച്ചു. നമ്മുടെ സോഫ്റ്റ്‌വെയര്‍ എന്ജിനീരുകള്‍ ഒക്കെ എങ്ങനെയാ ഒറ്റയ്ക്ക് പോകുന്നത്? അത് പോലെ എനിക്കും മൂന്ന് മാസം തള്ളി നീക്കാന്‍ പറ്റും എന്ന വിശ്വാസം ഉണ്ടായിരുന്നു. മൂന്ന് മാസം മോളെ നാട്ടില്‍ അമ്മയുടെ കൂടെ വിട്ടു അവളുടെ അച്ഛന്‍റെ കൂടെ അവള്‍ വരട്ടെ എന്നും തീരുമാനിച്ചു.
പിന്നെ അമേരികയില്‍ ഷൂട്ട്‌ ചെയ്ത ഹിന്ദി സിനിമകളുടെ സിടി നോക്കി സ്ഥലങ്ങള്‍ ഒക്കെ ബൈഹാര്‍ട്ട് അക്കീ.
കുറച്ചു എക്സൈട്ടെദ് ആയ്യിരുന്നു ഞാന്‍. നാട്ടില്‍ അമേരികാ എന്ന് പറഞ്ഞു വേലസ്സുന്ന ബന്ധുക്കളോട് പറയാമല്ലോ. ഇതിനു മുന്‍പ് അമേരിക്കയില്‍ പോകണം എന്ന ചിന്താ ഒന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. വരൂന്നതു വരുന്നെടുത്തു വെച്ച കാണാം എന്ന പോളിസി ആയിരുന്നു.
എന്തൊക്കെയായാലും ഞാന്‍ ജോലി രാജി വെച്ചു. ഓഫീസില്‍ എല്ലാവര്ക്കും എന്നെ അറിയാവുന്ന എല്ലാവര്ക്കും അതിശയം തോന്നി. ഒരു വിധം നല്ല പെര്ഫോര്മര്‍ ആയിരുന്നു. രണ്ടു കൊല്ലത്തില്‍ മൂന്ന് ഇന്ക്രിമെന്റ് ഒക്കെ കിട്ടയാല്‍ എന്തിനു ജോലി വിടണം? വരുന്ന ജനുവരിയില്‍ ഗ്രേഡ് ചെങ്ങും ഉറപ്പ് പിന്നെ എന്തിനു ജോലി രാജി വെക്കണം എന്നായിരുന്നു ഹെച്ഓടി യുടെ ചോദ്യം. പറയാതെ വയ്യ യുഎസ്സിന്റെ കാര്യം അവതരിപ്പിച്ചു. "युएस है ज़रा होशियार रहना कुछ भी हो सकता हैं गोरों का कोई भरोसा नहीं" ആയിരുന്നു ഉപദേശം. പിന്നെ എകനോമിക് ക്രിസിസുടെ വാര്‍ത്തകള്‍ വന്നു തുടങ്ങി. അപ്പോഴും ഹെച്ഓടി വിളിപ്പിച്ചു ചോദിച്ചു "ഷുഡ്‌ ഐ സ്റ്റോപ്പ്‌ യൌവര്‍ രേസിഗ്നേശന്‍ പ്രോസെസ്സ്?" "നോ സര്‍ ഐ ഹാവ് കന്ഫിര്‍മേശന്‍ ഫ്രം മൈ എമ്പ്ലോയെര്സ്" എന്ന് പറഞ്ഞു.
അങ്ങനെ ദുബായില്‍ നിന്ന് പായ്ക്ക് അപ്പ്‌ ആയീ.
പോകുന്നതിനു മുമ്പ് സജിത്ത് രാജയെ വിളിച്ചു പറഞ്ഞു ഞാന്‍ ദുബായ് വിടികയാനെന്നു അപ്പോള്‍ സജിത്തിന്റെ ചോദ്യം "ഹസ്സുമായി പിണങ്ങി പോവുകയാണോ എന്ന്". "അയ്യോ അല്ല. നാട്ടില്‍ എത്തി മെയില്‍ അയക്കാം എന്ന് പറഞ്ഞു" പിന്നെ നവംബര്‍ 8th നാട്ടില്‍ എത്തി. 14ത്തിനു ഫ്ലൈറ്റ് ആയിരുന്നു കൊച്ചിയ്യില്‍ നിന്ന് വയ ബഹ്‌റൈന്‍.
പാക്കിംഗ് ഒക്കെ ഉഷാറായി നടക്കുന്നു. 13ത്‌ രാത്രി വീണ്ടും യുഎസ്സില്‍ നിന്ന് കാള്‍ കിട്ടി. "മിസ്സ്‌ കരിസ്മ യുവര്‍ ഫ്ലൈറ്റ് ഹാസ്‌ ബീന്‍ കാന്സേല്ലെദ്. ദി പ്രൊജക്റ്റ്‌ യു വേര്‍ ടു വര്‍ക്ക്‌ ഓണ്‍ ഹാസ്‌ ബീന്‍ ദിലയെദ് . വീ വില്‍ ഇന്ഫോം യു ഇന്‍ എ മന്ത്."   
കേട്ടതോടെ വളരെ വെഷമം തോന്നി. അയ്യോ ഇനി എന്ത്? പക്ഷെ ഒരു ആശ്വാസമുണ്ടായിരുന്നു ഹസ്സിനെ വിസയില്‍ പോകാമല്ലോ. പിന്നെ യുഎസിലെ ഓരോ വാര്‍ത്തകളും വളരെ ആകാംഷയോടെ ശ്രദ്ധിച്ചു. ആദ്യമായി ഒരു യുഎസ് എലെക്ഷനില്‍ പോലും ഞാന്‍ സജീവമായി ഇന്റെരെസ്റ്റ്‌ എടുക്കാന്‍ തുടങ്ങി. നാട്ടിലെ ഒരു എലെക്ഷന്‍ ന്യൂസ്‌ പോലും ഞാന്‍ കാണാറില്ല എന്നാല്‍ ആരെയും കാണാന്‍ സംമാതിക്കാരുമില്ല അപ്പോഴേക്കും ചാനല്‍ ചങ്ങേയുമായിരുന്നു. ഇപ്പോള്‍ ഇതാ ഒരു ഒബാമ ജയിക്കുന്നതില്‍ വളരെ സന്തോഷം കൊള്ളുന്നു. ചിക്കാഗോയില്‍ നിന്ന് സ്പീച് പറഞ്ഞപ്പോള്‍ അഭിമാനം കൊണ്ടൂ."എന്‍റെ നാട്ടില്‍ നിന്നൊരു പ്രേസിടന്റ്റ്" എന്ന മട്ടില്‍ സന്തോഷം കൊണ്ടൂ.
ക്രിസിസ്‌ ഇപ്പും തീരും ഇപ്പം തീരം എന്ന് പ്രതീക്ഷിച്ചു ഡെയിലി പത്രത്തില്‍ യുഎസ് ന്യൂസ്‌ ഒന്നും വിടാറില്ല.
പിന്നീട് ഹസ്സിന്റെ ജോബ്‌ ഒഫ്ഫെരും ഹോല്ടില്‍ ആയീ. എന്നെ പോലെ എടുത്തു ചാടുന്ന വ്യക്തി അല്ലാത്തത് കൊണ്ട് ഉള്ള ജോലി വിട്ടില്ലായിരുന്നു. പക്ഷെ ആള്‍ക്ക് ദോഹയില്‍  ഒരു നല്ല ഓഫര്‍ കിട്ടി അത് സ്വീകരിച്ചു ഇവിടേയ്ക്ക് വന്നു. ഞാന്‍ പിന്നെയും ബാഗും മോളുമായി തിരിച്ചെത്തി മരുഭൂമിയിലെ  അടുത്ത ഇന്നിങ്ങ്സ്സിനു. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതു പോലെ.

No comments:

Post a Comment